---
title: "കെഎസ് മൗലവി അനുസ്മരണവും പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണവും"
english_title: "Commemoration of KS Maulavi and reception for Panchayat Chariots"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339526/commemoration-of-ks-maulavi-and-reception-for-panchayat-chariots"
published_at: "2026-02-01T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697f6e299a2e1_moli.JPG"
keywords: []
---

# കെഎസ് മൗലവി അനുസ്മരണവും പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണവും

> **Lead Summary:** **അരിക്കുളം:** അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ് മൗലവി അനുസ്മരണവും പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം:** അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ് മൗലവി അനുസ്മരണവും പഞ്ചായത്ത് സാരഥികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

അനുസ്മരണം ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയും തീവ്രവാദവും ചെറുക്കണമെന്നും, മതങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സുഹൈല്‍ അരിക്കുളം കെഎസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും രാജിവച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലേക്ക് കടന്നുവന്ന പാലക്കണ്ടി മൊയ്തീന്‍ കോയ ഹാജിയെ ഹരിത പതാക നല്‍കി സ്വീകരിച്ചു.

അരിക്കുളം പഞ്ചായത്ത് പ്രതിനിധികളായ വി.വി.എം ബഷീര്‍, സീനത്ത് വടക്കയില്‍, സ്റ്റിജ അനീഷ് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു.

എന്‍.കെ അഷറഫ്, സി.നാസര്‍, കെ.എം മുഹമ്മദ് അരിക്കുളം, മുഹമ്മദ് സക്കരിയ, കെ.എം അബ്ദുസ്സലാം, ഇ.കെ സുഹറ, മര്‍വ്വ അരിക്കുളം, റാഷിദ് കേളോത്ത്, കാസിം മാവട്ട്, തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339526/commemoration-of-ks-maulavi-and-reception-for-panchayat-chariots)