---
title: "ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനവും ബൈത്തു റഹ്‌മ സമര്‍പ്പണവും "
english_title: "Inauguration of Shihab Thangal Soudham and dedication of Bait Rahma at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339594/inauguration-of-shihab-thangal-soudham-and-dedication-of-bait-rahma-at-perambra"
published_at: "2026-02-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803db7cd6e8_fg.jpg"
keywords: []
---

# ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനവും ബൈത്തു റഹ്‌മ സമര്‍പ്പണവും 

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം ലീഗ് വാല്യക്കോട് ശാഖാ ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനവും ബൈത്തു റഹ്‌മ സമര്‍പ്പണവും ശാഖാ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **മുസ്ലിം ലീഗ് വാല്യക്കോട് ശാഖാ ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനവും ബൈത്തു റഹ്‌മ സമര്‍പ്പണവും ശാഖാ സമ്മേളനവും സംഘടിപ്പിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. മൂസ ഹാജി ചെരിപ്പേരി അധ്യക്ഷത വഹിച്ചു. കെ.എം മുഹമ്മദ് സ്വാഗതവും അഹമ്മദ് ഹാജി പുളിയത്തിങ്കല്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ടി.ടി ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. ഫാരിഷ മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് എരവത്ത് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മണിയോത്ത് സ്വാഗതവും റഷീദ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മുനീര്‍ എരവത്ത്, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ടി.കെ ഇബ്രാഹിം, മിനി വട്ടക്കണ്ടി, വഹീദ പാറേമ്മല്‍, എസ്.കെ അസൈനാര്‍, പി.സി സിറാജ്, ശിഹാബ് കന്നാട്ടി, എം.കെ ഫസലുറഹ്‌മാന്‍, എം.ടി ഹമീദ്, പി. ഹാരിസ്, ടി.പി നാസര്‍, മുനീര്‍ നൊച്ചാട്, ഫൗസിയ, കെ.സി കുഞ്ഞമ്മദ് ഹാജി, അന്‍വര്‍ ഷാ നൊച്ചാട്, നസീമ പുത്തലത്ത്, സാജിദ് കൊല്ലിയില്‍, എം.ടി സൗദ, എം.കെ അബ്ദുറസാക്ക്, ബഷീര്‍ കോരമ്പത്ത്, സമീര്‍ പുതുക്കുടി, പി.പി മുസ്തഫ, മുര്‍ഷിദ റഷീദ്, ടി.കെ സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളെയും കേരള സ്‌കൂള്‍ കായിക മേളയില്‍ സംസ്ഥാന തലത്തില്‍ 100 മീറ്റര്‍ 200 മീറ്ററില്‍ എന്നിവയില്‍ റെക്കോര്‍ഡോടെ സ്വര്‍ണ മെഡല്‍ നേടിയ ദേവനന്ദ ബിജുവിനെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339594/inauguration-of-shihab-thangal-soudham-and-dedication-of-bait-rahma-at-perambra)