---
title: "മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Mega medical camp organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339599/mega-medical-camp-organized"
published_at: "2026-02-02T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69803ee1a2117_cheruvannur.JPG"
keywords: []
---

# മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബും, നവോദയ സ്വയം സഹായ സംഘം ആവടുക്കയും, മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്റര്‍ പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആവടുക്ക എല്‍പി സ്‌കൂളില്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബും, നവോദയ സ്വയം സഹായ സംഘം ആവടുക്കയും, മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്റര്‍ പേരാമ്പ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ആവടുക്ക എല്‍പി സ്‌കൂളില്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കല്‍ ക്യാമ്പ് പെരുവണ്ണാമൂഴി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.വി ജിഷ്ണു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി.കണാരന്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഡോക്ടര്‍ അഖില്‍, ഡോക്ടര്‍ കെ.ടി അഷ്മല്‍, ഡോക്ടര്‍ ജിതിന്‍ സാഗര്‍ ജനറല്‍ മെഡിസിന്‍ മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്റര്‍ പേരാമ്പ്ര തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

മെഡ്‌നിക് ഫാമിലി മെഡിക്കല്‍ സെന്റര്‍ ലാബ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഷുഗര്‍, ബിപി, കൊളസ്‌ട്രോള്‍, സൗജന്യ ടെസ്റ്റുകള്‍ എന്നിവയുടെ പരിശോധനയും നടത്തി. ബി.കെ താര, പി.സുധീര്‍, സജിത് ബി നായര്‍, രാധാകൃഷ്ണന്‍, വിശ്വന്‍തുടങ്ങിയവര്‍ സംസാരിച്ചു.കെ. സദാനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339599/mega-medical-camp-organized)