---
title: " കനിവ് സബ് സെന്റര്‍ തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു"
english_title: "Kaniv Sub-Center distributed work equipment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339607/kaniv-sub-center-distributed-work-equipment"
published_at: "2026-02-02T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698043acdc4e8_cheruvannur.JPG"
keywords: []
---

#  കനിവ് സബ് സെന്റര്‍ തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** കായണ്ണ വിഷന്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കനിവ് സബ് സെന്റര്‍ തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു. തയ്യല്‍ മെഷീന്‍, കാട് വെട്ട് യന്ത്രം, വീടിനുള്ള ധനസഹായം എന്നിവയാണ് വിതരണം ചെയ്തത്.

## Article Content

**പേരാമ്പ്ര:** കായണ്ണ വിഷന്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കനിവ് സബ് സെന്റര്‍ തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തു. തയ്യല്‍ മെഷീന്‍, കാട് വെട്ട് യന്ത്രം, വീടിനുള്ള ധനസഹായം എന്നിവയാണ് വിതരണം ചെയ്തത്.

വിഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങ് വാര്‍ഡ് അംഗം എം ഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഹല്‍ഖ നാസിം ഇബ്രാഹിം കുതിരോട്ട് അധ്യക്ഷത വഹിച്ചു.

സി റൈസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആര്‍.കെ അബ്ദുല്‍ മജീദാണ് തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തത്. വിജയന്‍ നായര്‍ നമ്പിത്തൂര്‍, എന്‍. അശോകന്‍ , പി .പി മൊയ്തീന്‍, പി.പി അബ്ദുറഹ്‌മാന്‍, പി.ടി അമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

കനിവ് സബ് സെന്റര്‍ കോഡിനേറ്റര്‍ പി.ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ കുഞ്ഞബ്ദുള്ള പുലൂക്കില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339607/kaniv-sub-center-distributed-work-equipment)