---
title: "ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Awareness class against drug addiction organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339629/awareness-class-against-drug-addiction-organized-at-perambra"
published_at: "2026-02-02T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980603edbdf6_FRTT.jpg"
keywords: []
---

# ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ആവള: **ആവള മാനവ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ആവളയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാനവ കലാവേദി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വടകര അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. ജയപ്രസാദ് ക്ലാസ്സെടുത്തു.

## Article Content

**ആവള: **ആവള മാനവ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ആവളയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാനവ കലാവേദി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വടകര അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. ജയപ്രസാദ് ക്ലാസ്സെടുത്തു.

മാനവ വനിതാ വേദി പ്രസിഡണ്ട് എന്‍.പി പ്രസന്ന അധ്യക്ഷത വഹിച്ചു. കലാവേദി പ്രസിഡണ്ട് രവി പി അരിക്കന്‍, സി.എം ഗംഗാധരന്‍, പി.സി. കുഞ്ഞമ്മത് സംസാരിച്ചു. വനിതാ വേദി സെക്രട്ടറി എസ്.ആര്‍ അനുശ്രീ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ ഷീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339629/awareness-class-against-drug-addiction-organized-at-perambra)