---
title: "വാഹനാപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് കുട്ടി; ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം"
english_title: "Child narrowly escapes car accident; driver's intervention averts major tragedy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339640/child-narrowly-escapes-car-accident-drivers-intervention-averts-major-tragedy"
published_at: "2026-02-02T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69805909319e7_bus.jpg"
keywords: []
---

# വാഹനാപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് കുട്ടി; ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

> **Lead Summary:** **കോഴിക്കോട്: **ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടി ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.

## Article Content

**കോഴിക്കോട്: **ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടി ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രൈവറുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.

വാഹനാപകടത്തില്‍ നിന്ന് തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നില്‍ക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കുന്ന തിരക്കിലായിരുന്നു.

കോഴിക്കോട് നിന്ന് വരികയായിരുന്ന ബസിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവര്‍ പെട്ടെന്ന് വലത്തേക്ക് തിരിച്ച് ബ്രേക്ക് ചവിട്ടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഈ സമയം കുട്ടി ബസിനരികില്‍ നിന്ന് ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

കുട്ടി സുരക്ഷിതയാണെങ്കിലും ആ നിമിഷത്തിന്റെ ആഘാതത്തില്‍ നിന്നും ബസ് ഡ്രൈവര്‍ ഷനോജ് ഇതുവരെ മുക്തനായിട്ടില്ല. മാനസികമായി തളര്‍ന്ന ഷനോജ് പിന്നീട് ഇന്നാണ് വീണ്ടും ബസില്‍ ഡ്രൈവറായി എത്തിയത്. റോഡിലേക്ക് കുട്ടികളുമായി ഇറങ്ങുമ്പോള്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബസ് ഡ്രൈവര്‍ ഷനോജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339640/child-narrowly-escapes-car-accident-drivers-intervention-averts-major-tragedy)