---
title: "വാല്യക്കോട് പാടശേഖരത്തില്‍ ഇനി നെല്‍കൃഷിയുടെ ആരവം"
english_title: "The buzz of paddy cultivation is now in full swing in the Valyacode paddy fields"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339676/the-buzz-of-paddy-cultivation-is-now-in-full-swing-in-the-valyacode-paddy-fields"
published_at: "2026-02-02T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698075a7757aa_DREEE.jpg"
keywords: []
---

# വാല്യക്കോട് പാടശേഖരത്തില്‍ ഇനി നെല്‍കൃഷിയുടെ ആരവം

> **Lead Summary:** **പേരാമ്പ്ര: **ഗെയില്‍ പദ്ധതി പ്രവൃത്തി നടന്നതിനെ തുടര്‍ന്നും മറ്റും കൃഷിയില്ലാതെ തരിശായി കിടന്ന വാല്യക്കോട് പാടശേഖരത്തില്‍ ഇനി നെല്‍കൃഷിയുടെ ആരവം മുഴങ്ങും.

## Article Content

**പേരാമ്പ്ര: **ഗെയില്‍ പദ്ധതി പ്രവൃത്തി നടന്നതിനെ തുടര്‍ന്നും മറ്റും കൃഷിയില്ലാതെ തരിശായി കിടന്ന വാല്യക്കോട് പാടശേഖരത്തില്‍ ഇനി നെല്‍കൃഷിയുടെ ആരവം മുഴങ്ങും.

നൊച്ചാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, തൊഴിലുറപ്പ് പദ്ധതി, വാല്യക്കോട് പാടശേഖര സമിതി എന്നിവയും ചേര്‍ന്നാണ് നെല്‍കൃഷി ഇറക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവൃത്തി ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം എ. ബിനിജ, സപ്പോര്‍ടിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.വി. ദിനേശന്‍, കണ്‍വീനര്‍ കെ.പി. രാധാകൃഷ്ണന്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത് സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി പി. പ്രേമന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339676/the-buzz-of-paddy-cultivation-is-now-in-full-swing-in-the-valyacode-paddy-fields)