---
title: "കാപ്പാട് തിരുവങ്ങൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു"
english_title: "Elderly man dies after being hit by train in Kappad Thiruvangore."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339703/elderly-man-dies-after-being-hit-by-train-in-kappad-thiruvangore"
published_at: "2026-02-02T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69808f189ff09_subith.JPG"
keywords: []
---

# കാപ്പാട് തിരുവങ്ങൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കാപ്പാട് തിരുവങ്ങൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു. കാപ്പാട് ഷര്‍ജാസ് മഹലില്‍ താമസിക്കുന്ന കരിക്കന്റകത്ത് കുഞ്ഞഹമ്മദ് കോയആണ് മരിച്ചത്. ഇന്ന് രാവിലെയായി രുന്നു അപകടം.

## Article Content

**കൊയിലാണ്ടി: **കാപ്പാട് തിരുവങ്ങൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു. കാപ്പാട് ഷര്‍ജാസ് മഹലില്‍ താമസിക്കുന്ന കരിക്കന്റകത്ത് കുഞ്ഞഹമ്മദ് കോയആണ് മരിച്ചത്. ഇന്ന് രാവിലെയായി രുന്നു അപകടം.

മുഖച്ചേരി ഭാഗത്തുനിന്ന് റെയില്‍ മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു . ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ നഫീസ കാക്കച്ചിക്കണ്ടി. മക്കള്‍ ഷഫീഖ് (ഷൈനിന്‍ ഗ്ലാസ്സ് മാര്‍ട്ട് കൊയിലാണ്ടി), ഷാര്‍ജാസ് (ദുബായ്), നുഫിദ. മരുമക്കള്‍ ആര്‍ഷിന (വെങ്ങാലി),നജ ഹനാന്‍ (മൂഴിക്കല്‍), നിസാര്‍ പറമ്പത്ത് സൗദി അറേബ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339703/elderly-man-dies-after-being-hit-by-train-in-kappad-thiruvangore)