---
title: "യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ഇരു ചക്ര വാഹനം കനാലില്‍ എറിഞ്ഞതായി പരാതി"
english_title: "Complaint that a two-wheeler belonging to a female Youth Congress leader was thrown into a canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339747/complaint-that-a-two-wheeler-belonging-to-a-female-youth-congress-leader-was-thrown-into-a-canal"
published_at: "2026-02-02T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6980e394df989_grt.JPG"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ഇരു ചക്ര വാഹനം കനാലില്‍ എറിഞ്ഞതായി പരാതി

> **Lead Summary:** **നാദാപുരം : **യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിജി ലാലിന്റെ ഇരു ചക്ര വാഹനം സാമൂഹ്യ ദ്രോഹികള്‍ കനാലില്‍ എറിഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ ഉണര്‍ന്നപ്പോള്‍ Kl 18 S 9094 യമഹ ആല്‍ഫ ബൈക്ക് കാണാത്തത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ ഉള്‍പ്പടെ തിരച്ചില്‍ നടത്തിയപ്പോളാണ് ബൈക്ക് കനാലില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചത്.

## Article Content

**നാദാപുരം : **യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സിജി ലാലിന്റെ ഇരു ചക്ര വാഹനം സാമൂഹ്യ ദ്രോഹികള്‍ കനാലില്‍ എറിഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ ഉണര്‍ന്നപ്പോള്‍ Kl 18 S 9094 യമഹ ആല്‍ഫ ബൈക്ക് കാണാത്തത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ ഉള്‍പ്പടെ തിരച്ചില്‍ നടത്തിയപ്പോളാണ് ബൈക്ക് കനാലില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചത്.

വനിതാ പ്രവര്‍ത്തകക്ക് ഉണ്ടായ ഈ ദുരനുഭവം പൊലീസ് ഗൗരവത്തോടെ കാണണമെന്നും ഇതിന്റെ പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഖില മര്യാട്ട്, ജംഷി അടുക്കത്ത്, ഉമേഷ് കുണ്ടുത്തോട്, അഫ്‌സല്‍, പി.കെ. ഫിറോസ് ചള്ളയില്‍ തുടങ്ങിയവര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നുമുള്ള ഉറപ്പിന്മേല്‍ നേതാക്കള്‍ പിരിഞ്ഞു. പ്രതികളെ പിടിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339747/complaint-that-a-two-wheeler-belonging-to-a-female-youth-congress-leader-was-thrown-into-a-canal)