---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു"
english_title: "Working group public meeting organized in Perambra Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339804/working-group-public-meeting-organized-in-perambra-block-panchayat"
published_at: "2026-02-03T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698191b469a43_mini_4.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. പതിനഞ്ച് വര്‍ക്കിങ്ങ് ഗ്രൂപ്പുകളിലായി വിവിധ മേഖലകളിലെ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. പതിനഞ്ച് വര്‍ക്കിങ്ങ് ഗ്രൂപ്പുകളിലായി വിവിധ മേഖലകളിലെ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ബിഡിഒ സുജീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സി ഗാന, ക്ഷേമകാര്യ സ്റ്റാര്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിജി ചാള്‍സ്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു അനിത, അംഗങ്ങളായ രാജന്‍ മരുതേരി, വി.ബി രാജേഷ്, കെ.വി അനുരാഗ്, ആദില നിബ്രാസ്, കെ.കെ സുവര്‍ണ്ണ, ആദിത്യ സുകുമാരന്‍, സമീര്‍, സി ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339804/working-group-public-meeting-organized-in-perambra-block-panchayat)