---
title: " നടുവണ്ണൂര്‍ ഗ്ലോബല്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പ്"
english_title: "Naduvannur Global Forum Bahrain Chapter Winter Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339835/naduvannur-global-forum-bahrain-chapter-winter-camp"
published_at: "2026-02-03T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981a080a4627_cheruvannur.JPG"
keywords: []
---

#  നടുവണ്ണൂര്‍ ഗ്ലോബല്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പ്

> **Lead Summary:** **നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്ലോബല്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബഹറൈന്‍ സെല്ലാക്കിലെ ബീച്ച് ബേ റിസോട്ടിലെ ശീതകാല ടെന്റില്‍ ചെച്ച് നടത്തിയ ക്യാമ്പ് പ്രസിഡന്റ് കെ.സി ഷമീം ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**നടുവണ്ണൂര്‍ : **നടുവണ്ണൂര്‍ ഗ്ലോബല്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബഹറൈന്‍ സെല്ലാക്കിലെ ബീച്ച് ബേ റിസോട്ടിലെ ശീതകാല ടെന്റില്‍ ചെച്ച് നടത്തിയ ക്യാമ്പ് പ്രസിഡന്റ് കെ.സി ഷമീം ഉദ്ഘാടനം നിര്‍വഹിച്ചു.

നടുവണ്ണൂര്‍ ഗ്ലോബല്‍ ഫോറത്തിലെ അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടേയും പരിചയപ്പെടുത്തലോട് കൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ഹനീഫ, ഫൈസല്‍, ഫഹീം ഹനീഫ, റിയാസ്, ഷിംന അദീബ് എന്നി ഗായകര്‍ അതിഥികളായി.

തുടര്‍ന്ന് കുട്ടികളുടെ ഗാനാലാപനവും, ടീം ലിറ്റില്‍ കിഡ്‌സ ്കുരുന്നുകളവതരിപ്പിച്ച ഒപ്പനയും, ആയിഷ സലൈഖ, ആയിഷ ഫൈസല്‍, നഹാന്‍, റാഷിദ്, മറിയം, സൈറ സൈനബ്, ഇസ്സ എന്നിവരുടെ എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സും കാണികളെ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

എ.സി.എ. ബക്കര്‍, മുന്‍ സെക്രട്ടറി ഫിറോസ് ആപ്പറ്റ, എം.കെ സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. സാജിത ബക്കര്‍, കുല്‍സു ഫിറോസ്, ഷബില നദീര്‍, അഞ്ജു മഹേഷ്, ഷംന ഷബീര്‍, അസ്ബിത ഷമീം എന്നിവരുടെ നേതൃത്വത്തിലുള്ള വനിത വിഭാഗം എല്ലാ വിഭാഗത്തിലും പെടുന്ന ആളുകള്‍ക്കായി അനവധി മത്സരങ്ങള്‍ തയ്യാറാക്കി നടത്തി.

ജനറല്‍ സെക്രട്ടറി മഹേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ അസീസ് മൂലാട് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും എം.സി ഷിംന അദീബ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കെ.സി ഷബീര്‍, വിപിന്‍ മൂലാട്, സിറാജ് നാസ്, പ്രവീണ്‍, റഫീഖ് കല്പത്തൂര്‍, ദീപേഷ്, സബീഷ്, ഗിരീഷ് കാവില്‍, ശ്രീജിത്ത് എടയാടിയില്‍, എം.സിദ്ദീഖ്, ഷൈജു, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

എം.ടി നജീബ് , റിജാസ് ഫ്രീഡം, റഫീഖ് കായക്കീല്‍, റിസ് വാന്‍ എന്നിവര്‍ നാടന്‍ വിഭവങ്ങളുമായി തട്ടുകടയൊരുക്കി. തുടര്‍ന്ന് രാജേഷ് കാവില്‍, എം.ടി നദീര്‍, ബഷീര്‍ ആപ്പറ്റ, സിദ്ദീഖ്, എന്നിവരുടെ ഗാനാലാപനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339835/naduvannur-global-forum-bahrain-chapter-winter-camp)