---
title: "സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ച് യുവതി മരിച്ചു"
english_title: "Woman dies after bus hits scooter her sisters were riding"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339848/woman-dies-after-bus-hits-scooter-her-sisters-were-riding"
published_at: "2026-02-03T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981ab0501015_subith.JPG"
keywords: []
---

# സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ച് യുവതി മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ച് യുവതി മരിച്ചു. നടുവട്ടം കൈതവളപ്പ് സ്വദേശി ഫൗസിയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ പന്നിയങ്കര കണ്ണഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.

## Article Content

**പേരാമ്പ്ര: **സഹോദരിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ച് യുവതി മരിച്ചു. നടുവട്ടം കൈതവളപ്പ് സ്വദേശി ഫൗസിയ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ പന്നിയങ്കര കണ്ണഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.

സിറ്റി ഫറോക്ക് കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി കെ ടി എന്ന സ്വകാര്യബസ്സാണ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഫൗസിയ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. ബസ്സിന്റെ പിന്‍ചക്രം ഫൗസിയയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.

പരിക്കേറ്റ ഇളയ സഹോദരി സൈഫുന്നിസ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ഇസ്മായില്‍. മക്കള്‍ ഉമറുല്‍ ഫായിക്, ഉമ്മര്‍ ഫാറൂഖ്. സഹോദരന്‍ റസാഖ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339848/woman-dies-after-bus-hits-scooter-her-sisters-were-riding)