---
title: "വെല്‍ഡിങ്ങ് ജോലിക്കിടെയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു"
english_title: "Young man dies after being seriously injured in a fall while welding"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339881/young-man-dies-after-being-seriously-injured-in-a-fall-while-welding"
published_at: "2026-02-03T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981bf4300d23_cheruvannur.JPG"
keywords: []
---

# വെല്‍ഡിങ്ങ് ജോലിക്കിടെയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **പയ്യോളി: **ടര്‍ഫ് നിര്‍മ്മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി ശ്യാമില്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. 

## Article Content

**പയ്യോളി: **ടര്‍ഫ് നിര്‍മ്മാണ ജോലിക്കിടെ ഉയരത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി ശ്യാമില്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. 

പയ്യോളി പേരാമ്പ്ര റോഡിലെ കിക്ക് ഓഫ് ടര്‍ഫിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്.ഏതാനും ദിവസങ്ങളായി ഇവിടെ ടര്‍ഫ് പൂര്‍ണമായും പൊളിച്ചുമാറ്റിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു.

നാലു മീറ്ററോളം ഉയരമുള്ള ഇരുമ്പ് ഫ്രെയിമില്‍ വെല്‍ഡിങ്ങ് ജോലി ചെയ്യുന്നതിനിടെ താഴേക്ക്‌വീഴുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും, ശേഷം വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം വടകര ജില്ല ഗവ. ആശുപത്രിയിലേക്ക് മാറ്റി.

.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339881/young-man-dies-after-being-seriously-injured-in-a-fall-while-welding)