---
title: "ബസ് അപകടം; രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു"
english_title: "Bus accident; Ranjith Malayil's Facebook post draws attention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339894/bus-accident-ranjith-malayils-facebook-post-draws-attention"
published_at: "2026-02-03T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981cb1a8ed5e_gfgfgf.jpg"
keywords: []
---

# ബസ് അപകടം; രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നിരന്തരം ബസ്സപകടങ്ങളും മരണങ്ങളുമുണ്ടായപ്പോള്‍ പേരാമ്പ്രയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായില്ലെന്നും ബസ്സുകള്‍ ഇപ്പോഴും മരണപ്പാച്ചില്‍ തുടരുകയുമാണെന്ന് പറയുന്ന രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ നിരന്തരം ബസ്സപകടങ്ങളും മരണങ്ങളുമുണ്ടായപ്പോള്‍ പേരാമ്പ്രയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായില്ലെന്നും ബസ്സുകള്‍ ഇപ്പോഴും മരണപ്പാച്ചില്‍ തുടരുകയുമാണെന്ന് പറയുന്ന രഞ്ജിത്ത് മലയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു.

**ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ**

കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസ്സുകളുടെ മരണപ്പാച്ചിലില്‍ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചപ്പോള്‍ പേരാമ്പ്രയില്‍ മാസങ്ങള്‍ക്കു മുമ്പ് യുവജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ബസുകള്‍ തടയുന്നതും ബസ്സ് തൊഴിലാളികള്‍ പണിമുടക്കിയതുമൊക്കെ നമ്മള്‍ കണ്ടിരുന്നു...

സമരകോലാഹലങ്ങളുടെ അവസാനം പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളും ബസ് തൊഴിലാളി മുതലാളിമാരും ആര്‍ടിഒ, പൊലീസ്, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ച നടത്തി കുറെ തീരുമാനങ്ങള്‍ അറിയിച്ചിരുന്നു. പേരാമ്പ്രയിലടക്കം പഞ്ചിങ് സ്റ്റേഷനുകളും പൊലീസ് എയ്ഡ് പോസ്റ്റും സ്ഥാപിക്കും, ബസ്സ്റ്റാന്റിലെ ഏജന്റ്മാരെ ഒഴിവാക്കും, രാത്രി ബസ്സ്റ്റാന്റിലെ ബസ് പാര്‍ക്കിങ് ഒഴിവാക്കും, മാസാമാസം അവലോകന യോഗം ചേരും എന്നിവയായിരുന്നു അന്നത്തെ തീരുമാനങ്ങളില്‍ ചിലത്. അതില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു പേരാമ്പ്ര ബസ്സ്റ്റാന്റില്‍ പൊലീസ് എയിഡ് പോസ്റ്റ് വരും എന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പേരാമ്പ്രയില്‍ പൊലീസ് എയിഡ് പോസ്റ്റ് വന്നില്ല എന്ന് മാത്രമല്ല അന്നത്തെ ചര്‍ച്ചയിലെ ഒരു തീരുമാനം പോലും നടപ്പിലായില്ല എന്നതാണ് വാസ്തവം. ഇനി ഈ റൂട്ടില്‍ ഒരു അപകട മരണം കൂടി വേണ്ടി വരും ഇവിടത്തെ യുവജന സംഘടനകള്‍ക്കും അധികൃതര്‍ക്കും കണ്ണ് തുറക്കാന്‍ ...

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339894/bus-accident-ranjith-malayils-facebook-post-draws-attention)