---
title: "കാട്ടുപന്നികളെ തുരത്താന്‍ അടിയന്തിര നടപടിഉണ്ടാവണം"
english_title: "Urgent action must be taken to eradicate wild boars."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339908/urgent-action-must-be-taken-to-eradicate-wild-boars"
published_at: "2026-02-03T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981d356ba10e_moli_thomas.JPG"
keywords: []
---

# കാട്ടുപന്നികളെ തുരത്താന്‍ അടിയന്തിര നടപടിഉണ്ടാവണം

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുകയും, ജനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വഴി നടക്കാന്‍ ഭയപ്പാടുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വലിയൊരു അപകടം ഉണ്ടാവാതിരിക്കാന്‍ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ചെറുവണ്ണൂര്‍ എട്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുകയും, ജനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വഴി നടക്കാന്‍ ഭയപ്പാടുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വലിയൊരു അപകടം ഉണ്ടാവാതിരിക്കാന്‍ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ചെറുവണ്ണൂര്‍ എട്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ആദിലാനിബ്രാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജസ്മിന മജീദ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റര്‍ കവിത, എന്‍.കുഞ്ഞിരാമന്‍, പ്രദീപ് മുദ്ര, എം.എം സമീര്‍, വി.കെ മൊയ്തു, ടി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.എം ബാലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ.കെ ഉമ്മര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339908/urgent-action-must-be-taken-to-eradicate-wild-boars)