---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ഫെബ്രുവരി 5 ന്"
english_title: "Valyacode AUP School Annual Celebration and Farewell Ceremony on February 5th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339914/valyacode-aup-school-annual-celebration-and-farewell-ceremony-on-february-5th"
published_at: "2026-02-03T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6981da9d4c236_aup_v.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും ഫെബ്രുവരി 5 ന്

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളിന്റെ 101-ാം വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സാംസ്‌കാരിക ഘോഷയാത്രയും ഫെബ്രുവരി 05 ന് വൈകുന്നേരം 04 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളിന്റെ 101-ാം വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സാംസ്‌കാരിക ഘോഷയാത്രയും ഫെബ്രുവരി 05 ന് വൈകുന്നേരം 04 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം നീണ്ട 38 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനധ്യാപിക എ.കെ സുബൈദക്ക് പിടിഎയും മാനേജ്മന്റും നല്‍കുന്ന സ്‌നേഹോപഹാരം ചടങ്ങില്‍ വെച്ച് നല്‍കും.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ് സലിം മിലാസ് സ്വാഗതം പറയുന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തും.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. സമീര്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ബിനിജ, രമ്യ അമ്പാളി, പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, ബിപിഒ, ഷാജിമ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം കണ്‍വീനര്‍ ഷീജ പുതുക്കുടി, സ്റ്റാഫ് സെക്രട്ടറി ടി.കെ അനില്‍ കുമാര്‍, എന്‍.എസ്. രശ്മി, കെ.കെ ബിജു, വി.എന്‍ നൗഫല്‍ ചേനോളി, കെ.എം അന്‍സാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339914/valyacode-aup-school-annual-celebration-and-farewell-ceremony-on-february-5th)