---
title: " കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം"
english_title: "Congress protests in Perambra against the Union Budget"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/339958/congress-protests-in-perambra-against-the-union-budget"
published_at: "2026-02-03T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698216b731b50_moli.JPG"
keywords: []
---

#  കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

കെപിസിസി ആഹ്വാനപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് പ്രകടനം നടത്തിയത്.

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്  ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.മധുകൃഷ്ണന്‍, രാജന്‍ മരുതേരി, മനോജ് എടാണി,പി.എം പ്രകാശന്‍, സത്യന്‍ കല്ലൂര്‍, പി.എസ് സുനില്‍കുമാര്‍, കെ.സി രവിന്ദ്രന്‍, ബാബു തത്തക്കാടന്‍, മിനി വട്ടക്കണ്ടി, ലതിക വിനോദ്, വി.പി. സുരേഷ്, രമേഷ് മീത്തില്‍, വമ്പന്‍ വിജയന്‍, ഇ.ടി.ഹമീദ്, കെ.പി. മായന്‍കുട്ടി, എം.പി.കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍ പടിഞ്ഞാറക്കര, പി.വി. മൊയ്തി, അസീസ് വട്ടക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/339958/congress-protests-in-perambra-against-the-union-budget)