---
title: " സ്ഥാപക ദിനാചരണം സംഘടിപ്പിച്ച് എഫ്എഒഐ "
english_title: "FAOI organizes Founder's Day celebration at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340061/faoi-organizes-founders-day-celebration-at-kozhikkod"
published_at: "2026-02-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982ef46c3bd5_sdff.jpg"
keywords: []
---

#  സ്ഥാപക ദിനാചരണം സംഘടിപ്പിച്ച് എഫ്എഒഐ 

> **Lead Summary:** **കോഴിക്കോട് : **ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ എഫ്എഒഐ ദേശീയ കമ്മറ്റിയുടെ 15-ാം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : **ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ എഫ്എഒഐ ദേശീയ കമ്മറ്റിയുടെ 15-ാം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.

കേന്ദ്ര കടാശ്വാസ കമ്മീഷന്‍ രൂപീകരിക്കണമെന്നും റീഷെഡുള്‍ വായ്പകള്‍ കമ്മീഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും കൃഷിഭവന്‍ തലത്തില്‍ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിക്കണമെന്നും ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ദേശീയ കമ്മറ്റി ആവശ്യപ്പെട്ടു.

ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പതിനഞ്ചാം സ്ഥാപക ദിനാചരണം കോഴിക്കോട് ഇസ്ലാമിക്ക് യൂത്ത് സെന്ററില്‍ നടന്നു. ചടങ്ങില്‍ എഫ്എഒഐ ദേശീയ വൈസ് പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340061/faoi-organizes-founders-day-celebration-at-kozhikkod)