---
title: "പുസ്തക പ്രകാശനം; സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Book launch; Welcome group formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340082/book-launch-welcome-group-formed"
published_at: "2026-02-04T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982fa3d70cd5_drrr.jpg"
keywords: []
---

# പുസ്തക പ്രകാശനം; സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **ആവള: **കുട്ടോത്ത് ഗവ: ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 82 ബാച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വല്‍സലാ സദാശിവന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 16 ന് നടക്കും.

## Article Content

**ആവള: **കുട്ടോത്ത് ഗവ: ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 82 ബാച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വല്‍സലാ സദാശിവന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 16 ന് നടക്കും.

ആവള മാനവ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള പുസ്തകം പ്രകാശനം ചെയ്യും. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മാനവയില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ ചെറുവോട്ട് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വിജയന്‍ ആവള, സി.എം ഗംഗാധരന്‍, കൊറ്റോത്ത് അപ്പുക്കുട്ടി, ഇ. കുഞ്ഞബ്ദുള്ള, രവി പി. അരീക്കല്‍, പി.കെ സുരേഷ്, രഘു വി. മുയിപ്പോത്ത്, ബാബു പയ്യത്ത്, പി.സി ശശി, വല്‍സലാ സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി വിജയന്‍ ആവള ചെയര്‍മാന്‍, വി. രഘു, കെ.പി. മാലതി വൈസ് ചെയര്‍മാന്‍മാര്‍, കുഞ്ഞമ്മദ് ചെറുവോട്ട് ജനറല്‍ കണ്‍വീനര്‍, ബാബു പയ്യത്ത് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340082/book-launch-welcome-group-formed)