---
title: "വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ച് കണ്ണോത്ത് കതിര്‍ കര്‍ഷക കൂട്ടായ്മ "
english_title: "Kannot Kathir Farmers' Association organizes harvest festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340112/kannot-kathir-farmers-association-organizes-harvest-festival"
published_at: "2026-02-04T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69830d29b3697_koith.jpg"
keywords: []
---

# വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ച് കണ്ണോത്ത് കതിര്‍ കര്‍ഷക കൂട്ടായ്മ 

> **Lead Summary:** പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് പാടശേഖരത്തില്‍ കതിര്‍ കര്‍ഷക കൂട്ടായ്മയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. എം. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് പാടശേഖരത്തില്‍ കതിര്‍ കര്‍ഷക കൂട്ടായ്മയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. എം. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹീന അറയില്‍ മുഖ്യഥിതിയായി. കൃഷി ഓഫീസര്‍ അമൃത ബാബു പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്തില്‍ ഇരുപത് ഏക്കറോളം സ്ഥലത്ത് തരിശ് നിലത്തില്‍ മികച്ച നെല്‍കൃഷി വ്യാപന കാര്‍ഷിക പ്രവര്‍ത്തനം നടത്തിയ കതിര്‍ കൂട്ടായ്മക്ക് ഗ്രാമപഞ്ചായത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപഹാരവും പ്രസിഡന്റ് ചടങ്ങില്‍ വെച്ച് നല്‍കി.

സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.ടി സത്യന്‍, വാര്‍ഡ് അംഗം രവീന്ദ്രന്‍ കേളോത്ത്, ബ്ലോക്ക് അംഗം സി. ബിജു, കെ.പി അസ്സന്‍ കുട്ടി, കുന്നിക്കല്‍ അബ്ദുല്‍ സലാം, ടി.പി പ്രഭാകരന്‍, പി.കെ ഷിനോജ്, കെ.വി ബാബു, പൊയില്‍ കണ്ടി ബാലകൃഷ്ണന്‍, എം. മല്ലിക, വി.പി സിദ്ധിഖ്, യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340112/kannot-kathir-farmers-association-organizes-harvest-festival)