---
title: "രോഗി -ബന്ധുസംഗമം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: "Perambra Block Panchayat organizes patient-relative reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340126/perambra-block-panchayat-organizes-patient-relative-reunion"
published_at: "2026-02-04T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69831aad989f7_muneer.jpg"
keywords: []
---

# രോഗി -ബന്ധുസംഗമം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെയും സെക്കണ്ടറി പാലിയേറ്റീവ് രോഗികളുടെയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികളുടെയും സെക്കണ്ടറി പാലിയേറ്റീവ് രോഗികളുടെയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ മുനീര്‍ എരവത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.സി ഗാന, യു അനിത, അംഗങ്ങളായ രാജന്‍ മരുതേരി, എന്‍.പി ബാബു, കെ.കെ സുവര്‍ണ്ണ, സി ബിജു, സെമീര്‍, വി.ബി രാജേഷ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസിദ, സെജീന, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അസീസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സന്തോഷ് കാരയാടിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340126/perambra-block-panchayat-organizes-patient-relative-reunion)