---
title: "അപകടത്തില്‍ പരിക്കേറ്റ അരിക്കോത്ത് കണ്ടി രാജന് വീല്‍ചെയര്‍ നല്‍കി മാതൃകയായി"
english_title: "Arikoth Kandi Rajan, who was injured in an accident, was given a wheelchair and set an example"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340149/arikoth-kandi-rajan-who-was-injured-in-an-accident-was-given-a-wheelchair-and-set-an-example"
published_at: "2026-02-04T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69832e399733c_gff.jpg"
keywords: []
---

# അപകടത്തില്‍ പരിക്കേറ്റ അരിക്കോത്ത് കണ്ടി രാജന് വീല്‍ചെയര്‍ നല്‍കി മാതൃകയായി

> **Lead Summary:** **പേരാമ്പ്ര: **അപകടത്തില്‍ പരിക്കേറ്റ അരിക്കോത്ത് കണ്ടി രാജന് ആശ്വാസമായി വീല്‍ചെയര്‍ നല്‍കി. നൊച്ചാട് ഫാമിലി ഹെല്‍ത്ത് സെന്ററിലെ മുന്‍ മെഡിക്കല്‍ ഓഫീസറാണ് വീല്‍ചെയര്‍ സംഘടിപ്പിച്ച് നൊച്ചാട് പഞ്ചായത്ത് പാലിയേറ്റീവ് വിഭാഗത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം രാജന്റെ വീട്ടിലെത്തിയാണ് വീല്‍ചെയര്‍ നല്‍കിയത്.

## Article Content

**പേരാമ്പ്ര: **അപകടത്തില്‍ പരിക്കേറ്റ അരിക്കോത്ത് കണ്ടി രാജന് ആശ്വാസമായി വീല്‍ചെയര്‍ നല്‍കി. നൊച്ചാട് ഫാമിലി ഹെല്‍ത്ത് സെന്ററിലെ മുന്‍ മെഡിക്കല്‍ ഓഫീസറാണ് വീല്‍ചെയര്‍ സംഘടിപ്പിച്ച് നൊച്ചാട് പഞ്ചായത്ത് പാലിയേറ്റീവ് വിഭാഗത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം രാജന്റെ വീട്ടിലെത്തിയാണ് വീല്‍ചെയര്‍ നല്‍കിയത്.

അപകടത്തില്‍ കാലില്‍ പരുക്കേറ്റ് പഴുപ്പ് കയറിയ രാജന്റെ കാല്‍ മുറിച്ച് മാറ്റിയതാണ്. ഭാര്യയും മക്കളും ചേര്‍ന്ന് എടുത്താണ് രാജനെ ദിനചര്യക്ക് പോലും കൊണ്ടുപോകുന്നത്. മറ്റുള്ളവരുടെ സഹായം കൂടാതെ തനിക്ക് സ്വന്തമായി മുറിയുടെ പുറത്തിറങ്ങാനും വീട്ടിന് അകത്തെങ്കിലും സഞ്ചരിക്കാനും ഒരു വീല്‍ചെയര്‍ എന്നത് രാജന്റെ സ്വപ്‌നമായിരുന്നു. വീല്‍ചെയര്‍ ലഭിച്ചതില്‍ വലിയ ആശ്വാസത്തിലാണ് രാജന്‍.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ വീല്‍ചെയര്‍ രാജന് കൈമാറിയ. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.കെ.സുജിത്ത്, സുനിത മലയില്‍, അംഗങ്ങളായ എസ്. രാജീവ്, സി.കെ. അജീഷ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ്, പാലിയേറ്റീവ് നഴ്‌സ് മിനി എന്നിവരും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340149/arikoth-kandi-rajan-who-was-injured-in-an-accident-was-given-a-wheelchair-and-set-an-example)