---
title: "ഐആര്‍എംയു സ്ഥാപകദിനമാചരിച്ചു "
english_title: "Celebrated IRMU Foundation Day naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34015/celebrated-irmu-foundation-day-naduvannur"
published_at: "2022-03-26T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eb21b288c0_0000 WATERMARK.jpg"
keywords: []
---

# ഐആര്‍എംയു സ്ഥാപകദിനമാചരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍ :** ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐആര്‍എംയു സ്ഥാപകദിനം ആചരിച്ചു. നടുവണ്ണൂര്‍ പ്രസ് ഫോറത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റഷീദ് അധ്യക്ഷത രഹിച്ചു. കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാര ജേതാവ് അബ്ദുള്ള പേരാമ്പ്രയ്ക്ക് സ്‌നേഹോപഹാരം നല്‍കി.

## Article Content

**നടുവണ്ണൂര്‍ :** ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐആര്‍എംയു സ്ഥാപകദിനം ആചരിച്ചു. നടുവണ്ണൂര്‍ പ്രസ് ഫോറത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ. റഷീദ് അധ്യക്ഷത രഹിച്ചു. കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാര ജേതാവ് അബ്ദുള്ള പേരാമ്പ്രയ്ക്ക് സ്‌നേഹോപഹാരം നല്‍കി.

ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാര്‍, ദേവരാജ് കന്നാട്ടി, രാകേഷ് ഐക്കണ്‍, രഘുനാഥ് പുറ്റാട്, ബാലകൃഷ്ണന്‍ വിഷ്‌ണോത്ത്, എന്‍.കെ. സാലിം, അബ്ദുള്ള പേരാമ്പ്ര, കെ.സജീര്‍, മുഹമ്മദ് റാഷീദ് എന്നിവര്‍ സംസാരിച്ചു. കേക്ക് മുറിയും മധുരവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34015/celebrated-irmu-foundation-day-naduvannur)