---
title: "വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു"
english_title: "Plus Two student dies of electric shock"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340180/plus-two-student-dies-of-electric-shock"
published_at: "2026-02-04T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698376cdc025e_subith.JPG"
keywords: []
---

# വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

> **Lead Summary:** **ബാലുശ്ശേരി: **കാക്കൂര്‍ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് ആണ് മരണപ്പെട്ടത്.

## Article Content

**ബാലുശ്ശേരി: **കാക്കൂര്‍ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിനു സമീപത്തായുള്ള ഭാഗത്ത് പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് അഭിജിത്തിന് വൈദ്യുതാഘാതമേറ്റത്.

അഭിജിത്ത് ബോധരഹിതനായി നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് സമീപവാസി കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടനെ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഭിജിത്ത്. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും, ഷിജിയുടെയും മകനാണ്

സഹോദരന്‍ അഭിഷേക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340180/plus-two-student-dies-of-electric-shock)