---
title: "കതിരണി പദ്ധതി മേപ്പയൂരില്‍ തുടക്കമായി "
english_title: "Kathirani project started in Maypayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34024/kathirani-project-started-in-maypayur"
published_at: "2022-03-26T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ebaea47bdd_0000 WATERMARK.jpg"
keywords: []
---

# കതിരണി പദ്ധതി മേപ്പയൂരില്‍ തുടക്കമായി 

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അഗ്രികള്‍ച്ചര്‍ മെക്കനൈസഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് കൊണ്ട് കതിരണി പദ്ധതി 2021-22 മേപ്പയൂരില്‍ തുടക്കമായി. തരിശ് രഹിത ജില്ലാ കതിരണി 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ വരുന്ന കേളോത്ത് മുക്ക് - കണ്ടം ചിറ തോട് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായത്.

## Article Content

**മേപ്പയ്യൂര്‍: **കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അഗ്രികള്‍ച്ചര്‍ മെക്കനൈസഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് കൊണ്ട് കതിരണി പദ്ധതി 2021-22 മേപ്പയൂരില്‍ തുടക്കമായി. തരിശ് രഹിത ജില്ലാ കതിരണി 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ വരുന്ന കേളോത്ത് മുക്ക് - കണ്ടം ചിറ തോട് നവീകരണ പ്രവര്‍ത്തനത്തിന് തുടക്കമായത്.

കോഴിക്കോട് ജില്ലയിലെ നെല്‍കൃഷി ഉദ്പാദനത്തില്‍ വലിയൊരു പങ്ക് വഹിച്ചിരുന്ന കണ്ടം ചിറയുടെ പ്രധാന പ്രശ്‌നമാണ് ഇതോടെ പരിഹരിച്ചത്. കതിരണി പദ്ധതി സാക്ഷാത്കരിച്ചതോടെ നിരവധി നെല്‍കര്‍ഷകര്‍ക്ക് നെല്‍ കൃഷി ചെയ്യാനുള്ള ഊര്‍ജവും ഉന്മേഷവും കൈ വന്നിരിക്കുകയാണ്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റേയും മേപ്പയൂര്‍ കൃഷിഭവന്റേയും നിരന്തര ഇടപെടലുകളാണ് കതിരണി പദ്ധതി പ്രാവര്‍ത്തികമാക്കിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് വഴിയാണ് കതിരണി പ്രവര്‍ത്തിക്കുന്നത്. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ദുല്‍ഖിഫില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി.എന്‍. അശ്വിനി പദ്ധതി വിശദീകരണം നടത്തി.

മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഷിത നടുക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.പി. ബിജു, പി. പ്രകാശന്‍, കെ.എം. പ്രസീത, സെറീന ഒളോറ, ആസൂത്രണ സമിതി ചെയര്‍മാന്‍ എന്‍.കെ. സത്യന്‍, മേപ്പയൂര്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ്മാരായ എസ്. സുഷേണന്‍, സി.എസ്. സ്‌നേഹ, പ്രോജക്ട് എഞ്ചിനീയര്‍ ദിതീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

നെല്‍ കര്‍ഷകരായ ഒ. സുനില്‍, ഇസ്മയില്‍ കുനിയത്ത് മീത്തല്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി ഇസ്മയില്‍ കമ്മന ചടങ്ങ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പാടശേഖര സമിതി പ്രസിഡന്റ് എം. ശ്രീധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34024/kathirani-project-started-in-maypayur)