---
title: "കെട്ടിടത്തിന് തീ പിടിച്ചു; പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി"
english_title: "Building catches fire; man's charred body found at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340253/building-catches-fire-mans-charred-body-found-at-kozhikkod"
published_at: "2026-02-05T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69842fbe3921b_hjuu.JPG"
keywords: []
---

# കെട്ടിടത്തിന് തീ പിടിച്ചു; പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: കെട്ടിടത്തിന് തീ പിടിച്ചു. പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടത്ത് ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടം. ആഴ്ചവട്ടം ലാഡര്‍ ഫ്‌ലാറ്റിന് മുന്‍വശത്തുള്ളകെട്ടിടത്തിലാണ് തീ പിടിച്ചത്.

## Article Content

കോഴിക്കോട്: കെട്ടിടത്തിന് തീ പിടിച്ചു. പുരുഷന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടത്ത് ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടം. ആഴ്ചവട്ടം ലാഡര്‍ ഫ്‌ലാറ്റിന് മുന്‍വശത്തുള്ളകെട്ടിടത്തിലാണ് തീ പിടിച്ചത്.

മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി തീ അണച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മുറിക്ക് അകത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

സന്തോഷ് എന്ന ആളാണ് മരണപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടകാരണം വ്യക്തമല്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അപകടകാരണം വ്യക്തമാക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340253/building-catches-fire-mans-charred-body-found-at-kozhikkod)