---
title: "അത്തൂനി ദേവി ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്ര മാര്‍ച്ച് 27 നാളെ "
english_title: "Pantry filling procession at Athuni Devi Temple tomorrow, March 27"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34028/pantry-filling-procession-at-athuni-devi-temple-tomorrow-march-27"
published_at: "2022-03-26T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ebe6f501c0_0000 WATER MARK.JPG"
keywords: []
---

# അത്തൂനി ദേവി ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്ര മാര്‍ച്ച് 27 നാളെ 

> **Lead Summary:** **കോട്ടൂര്‍**: കുന്നരം വെള്ളിയില്‍ താലപ്പൊലി മഹോത്സവം നടക്കുന്ന അത്തൂനി ദേവി ക്ഷേത്രത്തില്‍ നാളെ വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.

## Article Content

**കോട്ടൂര്‍**: കുന്നരം വെള്ളിയില്‍ താലപ്പൊലി മഹോത്സവം നടക്കുന്ന അത്തൂനി ദേവി ക്ഷേത്രത്തില്‍ നാളെ വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും.

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിനും, ക്ഷേത്ര ചടങ്ങുകള്‍ക്കാവശ്യമായ പൂജാസാധനങ്ങളും വഴിപാടായി സമര്‍പ്പിക്കുന്നത് പെരവച്ചേരിയില്‍ നിന്ന് ഘോഷയാത്രയായി ക്ഷേത്ര സന്നിധിയില്‍ സമാപിക്കുന്നതാണ് കലവറ നിറയ്ക്കല്‍ ഘോഷയാത്രയാണ്.

അന്നേ ദിവസം കാലത്ത് മേല്‍ശാന്തി ഇടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34028/pantry-filling-procession-at-athuni-devi-temple-tomorrow-march-27)