---
title: "നാഷണല്‍ സ്‌കൂള്‍ ഗെയിംസ്; കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ബ്രൗണ്‍സ് മെഡല്‍ നേടി മാലിക് ഷിയാന് "
english_title: "`National School Games; Malik Shian wins bronze medal in karate championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340337/national-school-games-malik-shian-wins-bronze-medal-in-karate-championship"
published_at: "2026-02-05T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69847a724306f_miln.JPG"
keywords: []
---

# നാഷണല്‍ സ്‌കൂള്‍ ഗെയിംസ്; കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ബ്രൗണ്‍സ് മെഡല്‍ നേടി മാലിക് ഷിയാന് 

> **Lead Summary:** **ഉള്ള്യേരി**: 69-ാം നാഷണല്‍ സ്‌കൂള്‍ ഗെയിംസ് മഹാരാഷ്ട്രയില്‍ വെച്ച് നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി ബ്രൗണ്‍സ് മെഡല്‍ നേടി മാലിക് ഷിയാന്.

## Article Content

**ഉള്ള്യേരി**: 69-ാം നാഷണല്‍ സ്‌കൂള്‍ ഗെയിംസ് മഹാരാഷ്ട്രയില്‍ വെച്ച് നടന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി ബ്രൗണ്‍സ് മെഡല്‍ നേടി മാലിക് ഷിയാന്.

Zen Shito-Ryu കരാട്ടെ സ്‌കൂളിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് പാലോറ എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 17 വയസ്സുകാരന്‍ ഉള്ള്യേരി ചിറ്റിയേപുരത്ത് താഴ മാലിക് ഷിയാന്‍.

** ദേശീയ തലത്തിൽ മെഡലുകൾ**

 എസ്‌ജി‌എഫ്‌ഐ ദേശീയ കരാട്ടെ സ്കൂൾ ഗെയിംസ് വെങ്കല മെഡൽ ജേതാവ് (2025-26), 2. എ‌ഐ‌എസ്‌കെ‌യു ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ സ്വർണ്ണ മെഡൽ ജേതാവ് (2023,2024).

** ദക്ഷിണേന്ത്യൻ തലത്തിൽ മെഡലുകൾ**

ദക്ഷിണേന്ത്യൻ കരാട്ടെ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് (2025).

**സംസ്ഥാന തലങ്ങളിൽ മെഡലുകൾ**

 കേരള സംസ്ഥാനം സ്കൂൾ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവ് (2025), ⁠കേരള സംസ്ഥാന സ്കൂൾ ഗെയിംസിൽ വെള്ളി മെഡൽ ജേതാവ്(2023), കെകെഎ കേരള കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ് (2024). കെകെഎ കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ (2023)  എഐഎസ്കെയു സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ് (2023) 

**അന്താരാഷ്ട്ര തലത്തിൽ യോഗ്യത നേടിയ ഗെയിംസ്**

 WSKF ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ (2023,2024) രണ്ടുതവണ യോഗ്യത നേടിയത് (ഇന്തോനേഷ്യ, സിംഗപ്പൂർ).

**ദേശീയ തലത്തിൽ യോഗ്യത നേടിയ ഗെയിമുകൾ**

KIO ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പ് (2024). തുടങ്ങി ഒട്ടനവധി മെഡലുകള്‍ മാലിക് ഷിയാന്‍ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340337/national-school-games-malik-shian-wins-bronze-medal-in-karate-championship)