---
title: "എന്‍ എന്‍ കക്കാട് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : എന്റെ വീടും വിദ്യാലയത്തിനൊപ്പം പദ്ധതിക്ക് തുടക്കമായി "
english_title: "NN Kakkad Memorial Government Higher Secondary School: The project started with my house and school"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34036/nn-kakkad-memorial-government-higher-secondary-school-the-project-started-with-my-house-and-school"
published_at: "2022-03-26T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ec5e0be527_0000 WATER MARK.JPG"
keywords: []
---

# എന്‍ എന്‍ കക്കാട് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ : എന്റെ വീടും വിദ്യാലയത്തിനൊപ്പം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **നടുവണ്ണൂര്‍**: എന്‍.എന്‍. കക്കാട് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവിടനല്ലൂര്‍ സമഗ്ര വിദ്യാലയ വികസന പദ്ധതിയായ സ്പര്‍ശം - ഹൃദയപൂര്‍വ്വം അവിടനല്ലൂരിനൊപ്പം പദ്ധതിക്കു തുടക്കമായി.

## Article Content

**നടുവണ്ണൂര്‍**: എന്‍.എന്‍. കക്കാട് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവിടനല്ലൂര്‍ സമഗ്ര വിദ്യാലയ വികസന പദ്ധതിയായ സ്പര്‍ശം - ഹൃദയപൂര്‍വ്വം അവിടനല്ലൂരിനൊപ്പം പദ്ധതിക്കു തുടക്കമായി.

സര്‍ക്കാര്‍ അനുവദിച്ച മൂന്ന് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ 30 സെന്റ് ഭൂമിയില്‍ 22 സെന്റ് ഭൂമി ഒന്നാംഘട്ടത്തില്‍ വാങ്ങിയിട്ടുണ്ട്. ബാക്കിയുള്ള എട്ട് സെന്റ് ഭൂമി വാങ്ങാന്‍ ആവശ്യമായ 16 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് സ്പര്‍ശം രണ്ടാം ഘട്ട പദ്ധതിയിലൂടെ കമ്മിറ്റി ലക്ഷ്യം വെക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ പൂര്‍വ്വ അധ്യാപിക കുട്ടിമാളു ടീച്ചറില്‍ നിന്ന് ഒരു മാസത്തെ പെന്‍ഷന്‍ തുക സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. 26 മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ധനസമാഹരണം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടക്കും. ധനസമാഹരണത്തിന് വേണ്ടി എന്റെ വീടും വിദ്യാലയത്തിനൊപ്പം ഗൃഹസന്ദര്‍ശന പരിപാടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടക്കും.

പൊതുജനങ്ങള്‍ സഹകരിക്കണമെന്നു വികസന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ ഫിബിന്‍ലാല്‍, പിടിഎ പ്രസിഡണ്ട് പി. സുധീരന്‍, പ്രിന്‍സിപ്പാള്‍ ടി.കെ. ഗോപി, കെ. ലതീഷ് ബാബു, എ.സി. മൊയ്തി, കെ.ആര്‍. പ്രമോദ് കുമാര്‍, സി.പി. സുജാല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34036/nn-kakkad-memorial-government-higher-secondary-school-the-project-started-with-my-house-and-school)