---
title: "തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി വിളംബരജാഥ നടത്തി "
english_title: "A proclamation rally was held as part of the fresh water project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34039/a-proclamation-rally-was-held-as-part-of-the-fresh-water-project"
published_at: "2022-03-26T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eca4b25900_0000 WATER MARK.JPG"
keywords: []
---

# തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി വിളംബരജാഥ നടത്തി 

> **Lead Summary:** **കായണ്ണബസാര്‍**: തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി കായണ്ണ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വിളംബര ജാഥ നടത്തി.

## Article Content

**കായണ്ണബസാര്‍**: തെളിനീരൊഴുകട്ടെ പദ്ധതിയുടെ ഭാഗമായി കായണ്ണ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വിളംബര ജാഥ നടത്തി.

ഏപ്രില്‍ 2 ന് ചെറുക്കാട് - കുറ്റി വയല്‍ - മാട്ടനോട് പുഴ നവീകരിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വിളംബര ജാഥ പള്ളിമുക്കില്‍ നിന്ന് ആരംഭിച്ച് കായണ്ണബസാറില്‍ സമാപിച്ചു.

ക്ലസ്റ്റര്‍ അംഗങ്ങള്‍, കുടുംബശ്രീ എ ഡി എസ്, സി ഡി എസ്, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ പി.സി. ബഷീര്‍, മൂന്നാം വാര്‍ഡ് മെമ്പര്‍ കെ.കെ. നാരായണന്‍, കണ്‍വീനര്‍ നടുക്കണ്ടി സലീം, സി.ഡി.എസ്. മെമ്പര്‍ നിഷീത നടുക്കണ്ടി, കെ.കെ. അബൂബക്കര്‍, കെ.കെ. പ്രകാശന്‍, കെ.കെ. ഇബ്രാഹിം, കെ.കെ. സന്തോഷ്, പി.സി. ഷാഹിദ, ഇ.ടി. സനീഷ്, പി. കുഞ്ഞബ്ദുള്ള, എ.സി. ശ്രീനാഥ്, വി.വി. ഷീബ, രാഗിണി പടിക്കല്‍, കെ.വി. രാജഗോപാലന്‍, പി.പി. നാരായണി, എന്‍.പി. മിലന്‍ കൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34039/a-proclamation-rally-was-held-as-part-of-the-fresh-water-project)