---
title: "കമലും സിബിമലയിലും ആവളയില്‍"
english_title: "Kamal and Sibimala in the avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340451/kamal-and-sibimala-in-the-avala"
published_at: "2026-02-06T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858156d3ba8_hggy.JPG"
keywords: []
---

# കമലും സിബിമലയിലും ആവളയില്‍

> **Lead Summary:** **പേരാമ്പ്ര : **മലയാളത്തിലെ രണ്ട് ചലച്ചിത്ര പ്രതിഭകള്‍ ആവളയില്‍ എത്തുന്നു. ആവള എന്ന ഗ്രാമം മലയാള സിനിമക്ക് സംഭാവന നല്‍കിയ ഉണ്ണികൃഷ്ണന്‍ ആവളയെ ആദരിക്കുന്ന ചടങ്ങിലാണ് മലയാളത്തിലെ പ്രമുഖ സംവിധായകരായ കമലും സിബിമലയിലും ആവളയില്‍ എത്തുന്നത്. ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് അവാര്‍ഡുകള്‍ നേടിയ തന്തപ്പേര് എന്ന ചിത്രത്തിന്റെ സംവിധായകനായ ഉണ്ണികൃഷ്ണന്‍ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര : **മലയാളത്തിലെ രണ്ട് ചലച്ചിത്ര പ്രതിഭകള്‍ ആവളയില്‍ എത്തുന്നു. ആവള എന്ന ഗ്രാമം മലയാള സിനിമക്ക് സംഭാവന നല്‍കിയ ഉണ്ണികൃഷ്ണന്‍ ആവളയെ ആദരിക്കുന്ന ചടങ്ങിലാണ് മലയാളത്തിലെ പ്രമുഖ സംവിധായകരായ കമലും സിബിമലയിലും ആവളയില്‍ എത്തുന്നത്. ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം മൂന്ന് അവാര്‍ഡുകള്‍ നേടിയ തന്തപ്പേര് എന്ന ചിത്രത്തിന്റെ സംവിധായകനായ ഉണ്ണികൃഷ്ണന്‍ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരങ്ങള്‍ ഒരുക്കിയിരിക്കുകയാണ്.

ഫെബ്രുവരി 8 ഞായറാഴ്ച ആവളയില്‍ വെച്ച് നല്‍കും. ഫെബ്രുവരി 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആവള യുപി സ്‌കൂളിലാണ് ആദരിക്കല്‍ ചടങ്ങ് ഒരുക്കിയിരിക്കുന്നത്. ആവള ബ്രദേഴ്‌സ് കലാസമിതിയുടെ ആഭിമുഖ്യത്തിലുള്ള സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരണ പരിപാടി വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആവള ഗ്രാമം.

അനുമോദന ചടങ്ങിന്റെ ഭാഗമായി സാംസ്‌ക്കാരിക ഘോഷയാത്ര വിവിധ കലാപരിപാടികള്‍, സബര്‍മതി തിയറ്റര്‍ വില്ലേജിന്റെ ഒരു കോയിക്കോടന്‍ ഹല്‍ബ എന്ന നാടകവും അരങ്ങേറും. ചടങ്ങില്‍ ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് വി നാരായണനെ ആദരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340451/kamal-and-sibimala-in-the-avala)