---
title: "കൂത്താളി വന്യമൃഗശല്യം; പന്നികളെ കൊല്ലാന്‍ അനുമതിയായി"
english_title: "Koothali wildlife nuisance; Permission granted to kill pigs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340501/koothali-wildlife-nuisance-permission-granted-to-kill-pigs"
published_at: "2026-02-06T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a5689bd6a_pig.JPG"
keywords: []
---

# കൂത്താളി വന്യമൃഗശല്യം; പന്നികളെ കൊല്ലാന്‍ അനുമതിയായി

> **Lead Summary:** **കൂത്താളി : **വന്യമൃഗ ശല്യം രൂക്ഷമായ കൂത്താളി ഗ്രാമ പഞ്ചായത്തില്‍ കാട്ടു പന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി നല്‍കാന്‍ പ്രസിഡന്റ്‌റിന് അനുമതി വനം വകുപ്പ് നല്‍കിയുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

## Article Content

**കൂത്താളി : **വന്യമൃഗ ശല്യം രൂക്ഷമായ കൂത്താളി ഗ്രാമ പഞ്ചായത്തില്‍ കാട്ടു പന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള അനുമതി നല്‍കാന്‍ പ്രസിഡന്റ്‌റിന് അനുമതി വനം വകുപ്പ് നല്‍കിയുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

മൂന്ന് പരിശീലനം കിട്ടിയ ഷൂട്ടര്‍മാരെ ഇതിനായി ഗ്രാമ പഞ്ചായത്ത് തീരുമാനിക്കുകയും അവരുടെ പ്രവര്‍ത്തനം അടുത്ത ദിവസം മുതല്‍ തുടങ്ങുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മര്‍ അറിയിച്ചു.

ഷൂട്ടര്‍ മാരായി ഗംഗധരന്‍ (9946824523), ജോര്‍ജ് മാത്യു (9656666149), കെ.ടി എബ്രഹാം (9485313184) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340501/koothali-wildlife-nuisance-permission-granted-to-kill-pigs)