---
title: "നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Eye check-up camp organized at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340529/eye-check-up-camp-organized-at-cheruvannur"
published_at: "2026-02-06T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985bd0450961_dddddddddddddddddd.JPG"
keywords: []
---

# നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍** : **ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ പിടിഎ കമ്മിറ്റിയും വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

ചെറുവണ്ണൂര്‍** : **ചെറുവണ്ണൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ പിടിഎ കമ്മിറ്റിയും വിഷന്‍ ട്രസ്റ്റ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തു കിണറുള്ളതില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി.വി ബീന, പിടിഎ വൈസ് പ്രസിഡണ്ട് എം.കെ നാസര്‍, തറമ്മല്‍ അഷറഫ്, പി. ജിതേഷ് കുമാര്‍, കെ ജുമൈല, എസ്.ബി ഷബിന്‍, പി.കെ ഷിജി, പി. ജീജ, സി.എം. അന്‍സിദ, പി.ടി ഹര്‍ഷിന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340529/eye-check-up-camp-organized-at-cheruvannur)