---
title: "യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Young man found hanging at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340536/young-man-found-hanging-at-kozhikkod"
published_at: "2026-02-06T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985c49869a34_hyyyyyy.JPG"
keywords: []
---

# യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: മാങ്കാവില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മോഹന്‍ രാജിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കാവ് ലുലുമാളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിലാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ മോഹന്‍രാജിനെ കണ്ടെത്തിയത്.

## Article Content

കോഴിക്കോട്: മാങ്കാവില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മോഹന്‍ രാജിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാങ്കാവ് ലുലുമാളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഷെഡിലാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ മോഹന്‍രാജിനെ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും മീഞ്ചന്തയില്‍ നിന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി മൃതദേഹം താഴെ ഇറക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340536/young-man-found-hanging-at-kozhikkod)