---
title: "ബസുകള്‍ക്ക് തീ പിടിച്ചു; 4 ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു"
english_title: "Buses catch fire; 4 buses completely burnt down"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340566/buses-catch-fire-4-buses-completely-burnt-down"
published_at: "2026-02-06T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985da61c41ac_buss.JPG"
keywords: []
---

# ബസുകള്‍ക്ക് തീ പിടിച്ചു; 4 ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

> **Lead Summary:** **കോഴിക്കോട്: **കൊണ്ടോട്ടിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം.

## Article Content

**കോഴിക്കോട്: **കൊണ്ടോട്ടിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം.

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന നാല് ബസുകള്‍ക്കാണ് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാര്‍ക്ക് തീ നിയന്ത്രിക്കാന്‍ കഴിയുന്നതിനും മുന്‍പേ നാല് ബസുകളും പൂര്‍ണ്ണമായും കത്തി നശിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ പരിശ്രമിച്ചാണ് തീ പൂര്‍ണ്ണമായും അണച്ച് നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ ആളപായമില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340566/buses-catch-fire-4-buses-completely-burnt-down)