---
title: "കൊയ്ത്തുത്സവം സംഘടിപ്പിച്ചു."
english_title: "A harvest festival was organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340587/a-harvest-festival-was-organized"
published_at: "2026-02-06T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698603c336d41_moli_thomas.JPG"
keywords: []
---

# കൊയ്ത്തുത്സവം സംഘടിപ്പിച്ചു.

> **Lead Summary:** **ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ,ചെറുവണ്ണൂര്‍ കൃഷിഭവന്‍ , കഴുക്കോട് വയല്‍ പാടശേഖരസമിതി മുയ്‌പ്പോത്തിന്റെയും ആഭിമുഖ്യത്തില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം കഴുക്കോട് വയലില്‍ സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ,ചെറുവണ്ണൂര്‍ കൃഷിഭവന്‍ , കഴുക്കോട് വയല്‍ പാടശേഖരസമിതി മുയ്‌പ്പോത്തിന്റെയും ആഭിമുഖ്യത്തില്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം കഴുക്കോട് വയലില്‍ സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന 700 ഓളം ഏക്കര്‍ വരുന്ന സ്ഥലത്തെ 60 ഓളം ഏക്കര്‍ സ്ഥലത്താണ് ഉമ, പൗണ്ണമി , ജീരകശാല, മല്ലി കുറുവ , ഒറീസ ,ബസുമതി തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്തത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് അംഗം പി.സി ഷീബ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനിനല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍, ബ്ലോക് പഞ്ചായത്തംഗങ്ങളായ വിബി രാജേഷ്, ആദില നിബ്രാസ് -ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.പി സജീവന്‍, കൃഷി ഓഫീസര്‍ ടി.ഹിബ, വാര്‍ഡ് അംഗങ്ങളായ കെ.പി അരവിന്ദാക്ഷന്‍, ഇ.കെ സുബൈദ, മഠത്തില്‍ രാജേഷ്, സ്വപ്ന ഒതയോത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി എം.കെ സുരേന്ദ്രന്‍ ,കരീം കോച്ചേരി, രവീന്ദ്രന്‍ കിഴക്കയില്‍, പി.എം സജീവന്‍, സി.കെ പ്രഭാകരന്‍, പാച്ചിലനിലത്ത് കുഞ്ഞമ്മദ്, എം.കുഞ്ഞികൃഷ്ണന്‍ , കീരിയോട്ട് മൊയ്തി, കറുത്തെടുത്ത് ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാടശേഖര സമിതി പ്രസിഡന്റ് വി.കെ നൗഫല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പാടശേഖര സമിതി ജനറല്‍ സെക്രട്ടറി സുഭാഷ് മനയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340587/a-harvest-festival-was-organized)