---
title: "എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ നാളെ പേരാമ്പ്രയില്‍"
english_title: "LDF development march in Perambra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340599/ldf-development-march-in-perambra-tomorrow"
published_at: "2026-02-06T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69860ec30a3da_fdfd.JPG"
keywords: []
---

# എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ നാളെ പേരാമ്പ്രയില്‍

> **Lead Summary:** പേരാമ്പ്ര: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ നാളെ പേരാമ്പ്രയില്‍ എത്തിച്ചേരുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ജാഥയെ വരവേല്‍ക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.

## Article Content

പേരാമ്പ്ര: സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ നാളെ പേരാമ്പ്രയില്‍ എത്തിച്ചേരുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ജാഥയെ വരവേല്‍ക്കാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.

ഫെബ്രുവരി 01 മുതല്‍ 15 വരെ നടക്കുന്ന വടക്കന്‍ മേഖല ജാഥ നാളെ കാലത്ത് 10 മണിക്കാണ് പേരാമ്പ്രയില്‍ എത്തിച്ചേരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും കേരളത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് മൂന്ന് മേഖല ജാഥകള്‍ നടത്തുന്നത്. വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.

വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ പഞ്ചായത്ത് തലത്തില്‍ ഒത്തുചേര്‍ന്ന് പ്രകടനമായി മാര്‍ക്കറ്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സ്വീകരണ കേന്ദ്രത്തില്‍ എത്തുമെന്നും സ്വാഗത സംഘം ഭാരവാഹികളായ എസ്.കെ. സജീഷ്, പി.കെ.എം ബാലകൃഷ്ണന്‍,എം. കുഞ്ഞമ്മത് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340599/ldf-development-march-in-perambra-tomorrow)