---
title: "പേരാമ്പ്രയില്‍ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞതായി പരാതി"
english_title: "Complaint of chili powder being thrown into a house in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340636/complaint-of-chili-powder-being-thrown-into-a-house-in-perambra"
published_at: "2026-02-07T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986b4358499b_mulk.jpg"
keywords: []
---

# പേരാമ്പ്രയില്‍ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞതായി പരാതി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞതായി പരാതി. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷുക്കൂറിന്റെ ഭാര്യ റമീസ്, മകള്‍ എന്നിവരുടെ കണ്ണുകളിലാണ് മുളകുപൊടി എറിഞ്ഞത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ വീടിനുള്ളിലേക്ക് മുളകുപൊടി എറിഞ്ഞതായി പരാതി. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷുക്കൂറിന്റെ ഭാര്യ റമീസ്, മകള്‍ എന്നിവരുടെ കണ്ണുകളിലാണ് മുളകുപൊടി എറിഞ്ഞത്.

രാത്രി 10.30 ഓടെ റമീസ് അടുക്കളയിലെ പാത്രങ്ങള്‍ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ അജ്ഞാതന്‍ മുളകുപൊടി എറിയുകയായിരുന്നു. റമീസിനൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണു. കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും നിലവിളിച്ചതോടെ പരിസരത്തെ കടയില്‍ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തി. ഉടന്‍ തന്നെ കണ്ണുകള്‍ കഴുകി പ്രാഥമിക ശുശ്രൂഷ നല്‍കി. സംഭവസമയത്ത് ഇവരുടെ പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

സംഭവമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് കവര്‍ച്ചക്കാര്‍ക്ക് അവസരമൊരുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340636/complaint-of-chili-powder-being-thrown-into-a-house-in-perambra)