---
title: "ഉണ്ണികൃഷ്ണന്‍ ആവളക്ക് ജന്മനാടിന്റെ സ്‌നേഹാദരം"
english_title: "Unnikrishnan Avala receives love and respect from her hometown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340643/unnikrishnan-avala-receives-love-and-respect-from-her-hometown"
published_at: "2026-02-07T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986bbccea44d_FGT.jpg"
keywords: []
---

# ഉണ്ണികൃഷ്ണന്‍ ആവളക്ക് ജന്മനാടിന്റെ സ്‌നേഹാദരം

> **Lead Summary:** പേരാമ്പ്ര: പരിമിത കാലയളവില്‍ മലയാള സിനിമാരംഗത്ത് സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡോക്യുമെന്റേറിയന്‍ തുടങ്ങിയ നിലയില്‍ പ്രതിഭ തെളിയിച്ച് നാടിന്റെ അഭിമാനമായി മാറിയ ഉണ്ണികൃഷ്ണനെ ആവളയെ ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ പൗരാവലി അനുമോദിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര: പരിമിത കാലയളവില്‍ മലയാള സിനിമാരംഗത്ത് സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡോക്യുമെന്റേറിയന്‍ തുടങ്ങിയ നിലയില്‍ പ്രതിഭ തെളിയിച്ച് നാടിന്റെ അഭിമാനമായി മാറിയ ഉണ്ണികൃഷ്ണനെ ആവളയെ ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തില്‍ പൗരാവലി അനുമോദിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആവള ബ്രദേഴ്സ് കലാസമിതി അംഗം കൂടിയായ ഉണ്ണികൃഷ്ണന്‍ ആവളയുടെ 'തന്തപ്പേര്' എന്ന മലയാള സിനിമ കഎഎഗ2025 മേളയില്‍ അന്താരാഷ്ട്ര സിനിമ വിഭാഗത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള തുടക്കം മൂന്നു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി നാടിന് അഭിമാനമായിമാറിയിരിക്കുന്നു.

സര്‍വ്വ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ മേഖലയിലുള്ളവര്‍ കൈകോര്‍ത്താണ് ഫെബ്രുവരി എട്ടിന് ഞായറാഴ്ച ആവളയില്‍വെച്ച് ജന്മനാടിന്റെ അനുമോദനമര്‍പ്പിക്കുന്നത്. ആവള യുപി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകരായ സിബി മലയിലും, കമലും പങ്കെടുക്കും. ചടങ്ങില്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് വി നാരായണനെയും, സൗത്ത് ഏഷ്യന്‍ കോംപാക്ട് ഗുസ്തി ടൂര്‍ണമെന്റില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ കുമാരി അലന്‍ റബ റോസിനെയും അനുമോദിക്കും. പരിപാടിയുടെ ഭാഗമായി വൈകീട്ട് അഞ്ച് മണിക്ക് ആവള ബ്രദേഴ്‌സ് കലാസമിതി പരിസരത്ത് നിന്ന് സ്വീകരണ ഘോഷയാത്രയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340643/unnikrishnan-avala-receives-love-and-respect-from-her-hometown)