---
title: "വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രോത്സവം കൊടിയേറി"
english_title: "Valoor Kovilakam Paradevatha Temple Festival hoisted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340762/valoor-kovilakam-paradevatha-temple-festival-hoisted"
published_at: "2026-02-07T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987164533061_bv.JPG"
keywords: []
---

# വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

> **Lead Summary:** വാളൂര്‍: വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി. ഫെബ്രവരി 10, 11, 12, തീയ്യതികളിലായാണ് പ്രധാന ഉത്സവം നടക്കുക. കൊടിയേറ്റ ചങ്ങുകള്‍ക്ക് പുഷ്പന്‍ മേല്‍ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് മേയനരാജ് മോഹന്‍, സുരേഷ് വാളൂര്‍, ഗംഗാധരന്‍, ഇ.കെ ബാലന്‍, ആയോളി ഗോവിന്ദന്‍, പുതിയോട്ടില്‍ ബാബു, കെ രാജന്‍, ചന്ദ്രന്‍ അരീക്കന്‍, രവി അമ്പാടി, എന്നിവര്‍ പങ്കെടുത്തു.

## Article Content

വാളൂര്‍: വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി. ഫെബ്രവരി 10, 11, 12, തീയ്യതികളിലായാണ് പ്രധാന ഉത്സവം നടക്കുക. കൊടിയേറ്റ ചങ്ങുകള്‍ക്ക് പുഷ്പന്‍ മേല്‍ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് മേയനരാജ് മോഹന്‍, സുരേഷ് വാളൂര്‍, ഗംഗാധരന്‍, ഇ.കെ ബാലന്‍, ആയോളി ഗോവിന്ദന്‍, പുതിയോട്ടില്‍ ബാബു, കെ രാജന്‍, ചന്ദ്രന്‍ അരീക്കന്‍, രവി അമ്പാടി, എന്നിവര്‍ പങ്കെടുത്തു.

ഫെബ്രുവരി 12 വരെ വിശേഷാല്‍ പൂജകള്‍, രാത്രി 7 മണിയ്ക്ക് ചുറ്റുവിളക്ക്. ഫെബ്രുവരി 10, 11, 12 വലിയ വിളക്ക്. ഫെബ്രുവരി 10 ന് രാത്രി 9 മണി മുതല്‍ പ്രാദേശിക കലാകാരന്‍ന്മാര്‍ അവതരിച്ചിക്കുന്ന കലാപരിപാടികള്‍. ഫെബ്രുവരി 11 ന് രാത്രി 10 ന് അക്കാദമി ഓഫ് ആര്‍ട്‌സ് പേരാമ്പ്ര അവതരിപ്പിക്കുന്ന മ്യൂസിക്കന്‍ നൈഗ്റ്റ്‌സ്. ഫെബ്രുവരി 12 ന് പൂക്കലശത്തിന്റയും താലപ്പൊലിയുടെയും അകമ്പടിയോടെ നാഗ കോട്ടക്ക് താഴെ നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, വിവിധ തിറകള്‍, തായമ്പക, ഇളനീര്‍ കുല മുറി. ഫെബ്രുവരി 11, 12, തിയ്യതികളില്‍ പകല്‍ 12.30 മുതല്‍ പ്രസാദ ഊട്ടും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340762/valoor-kovilakam-paradevatha-temple-festival-hoisted)