---
title: "എല്ലാവര്‍ക്കും കുടിവെള്ളവും കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടവുമായി വേളം പഞ്ചായത്ത് ബജറ്റ് "
english_title: "Velam panchayat budget with drinking water for all and new building for family health center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34081/velam-panchayat-budget-with-drinking-water-for-all-and-new-building-for-family-health-center"
published_at: "2022-03-26T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f016469022_0000 WATER MARK.JPG"
keywords: []
---

# എല്ലാവര്‍ക്കും കുടിവെള്ളവും കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടവുമായി വേളം പഞ്ചായത്ത് ബജറ്റ് 

> **Lead Summary:** **പള്ളിയത്ത്**: വേളം ഗ്രാമപഞ്ചായത്ത് 2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബജറ്റില്‍ ജല ജീവന്‍ മിഷനുമായി സഹകരിച്ച് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ 72 ലക്ഷം രൂപ വകയിരുത്തി.

## Article Content

**പള്ളിയത്ത്**: വേളം ഗ്രാമപഞ്ചായത്ത് 2022 - 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബജറ്റില്‍ ജല ജീവന്‍ മിഷനുമായി സഹകരിച്ച് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ 72 ലക്ഷം രൂപ വകയിരുത്തി.

കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 25 ലക്ഷം രൂപയും അംഗന്‍ വാടികള്‍ മുഴുവന്‍ നവീകരിച്ച് സ്മാര്‍ട്ടാക്കാന്‍ 33 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവെച്ചു. നെല്‍കൃഷി വികസനത്തിന് 40 ലക്ഷം രൂപയും കാര്‍ഷിക, ക്ഷീര വികസന മേഖലകള്‍ക്ക് 62.25 ലക്ഷം രൂപയും വകയിരുത്തി.

വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് 55.25 ലക്ഷം രൂപയും നീക്കിവെച്ചു. ശുചിത്വം മാലിന്യ സംസ്്കരണം എന്നിവയ്ക്ക് 18 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. തെരുവ് വിളക്കുകള്‍ക്ക് 31.5 ലക്ഷം രൂപയും വിദ്യാഭ്യാസ പ്രോത്സാഹനം, എസ്എസ്എ ഫണ്ട് നല്‍കല്‍ തുടങ്ങിയവയ്ക്ക് 22 ലക്ഷം രൂപയും വകയിരുത്തി.

35,21,29,745 രൂപ വരവും 35,08,35,000 രൂപ ചെലവും കഴിച്ച് 12,94,754 രൂപ മിച്ചമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് കെ.സി. ബാബു അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ അധ്യക്ഷയായി.

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. സൂപ്പി, സുമ മലയില്‍, സറീന നടുക്കണ്ടി, പഞ്ചായത്ത് അംഗങ്ങളായ കെ. അസീസ്, കെ.കെ. മനോജന്‍, വി.പി. സുധാകരന്‍, അഡ്വ. അഞ്ജന സത്യന്‍, കെ.സി. സിത്താര, എം.സി. മൊയ്തു, സെക്രട്ടറി ഇ. ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. മിഷന്‍ 2030 എന്ന ലക്ഷ്യം നേടാന്‍ 30 ഇന വികസന കര്‍മ്മ പരിപാടികളും യോഗം അംഗീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34081/velam-panchayat-budget-with-drinking-water-for-all-and-new-building-for-family-health-center)