---
title: "പേരാമ്പ്ര മണ്ഡലത്തില്‍ ഔഷധ സസ്യകൃഷി "
english_title: "Medicinal plant cultivation in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340821/medicinal-plant-cultivation-in-perambra-constituency"
published_at: "2026-02-07T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69877e717370c_ghyy.JPG"
keywords: []
---

# പേരാമ്പ്ര മണ്ഡലത്തില്‍ ഔഷധ സസ്യകൃഷി 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആലോചനാ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഭൂമിസാധ്യത പഠിച്ച് ഏതൊക്കെ സസ്യങ്ങള്‍ എവിടെയൊക്കെ ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്താന്‍ കഴിയും എന്ന് യോഗം ചര്‍ച്ച ചെയ്തു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റെ സഹകരണത്തോടെ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആലോചനാ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഭൂമിസാധ്യത പഠിച്ച് ഏതൊക്കെ സസ്യങ്ങള്‍ എവിടെയൊക്കെ ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്താന്‍ കഴിയും എന്ന് യോഗം ചര്‍ച്ച ചെയ്തു.

പദ്ധതിയുടെ ആദ്യ ഘട്ടമായി കുറുന്തോട്ടി കൃഷി ആരംഭിക്കാനും ധാരണയായി. കൃഷിയുടെയും വിപണനത്തിന്റെയും വിവിധ വശങ്ങളെ കുറിച്ച് കര്‍ഷകരെ ബോധവല്കരിക്കാനായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പരിശീലന ക്ലാസ്സ് സംഘടിപ്പിക്കും. ശാസ്ത്രീയമായ ഔഷധ സസ്യകൃഷി പരിപാലനം സംഭരണം അര്‍ധ സംസ്‌കരണം വിപണം തുടങ്ങിയവ യോഗത്തിലെ പ്രധാന ചര്‍ച്ചയായി.

മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് അധിക വരുമാന ലഭ്യതയും ആയൂര്‍വേദ വ്യവസായത്തിന് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ കൂടെ ലഭ്യത ഉറപ്പുവരുത്താനുമൊപ്പം പരിസ്ഥിതി സംരക്ഷണവും പദ്ധതി വിഭാവനം ചെയ്യും.

എംഎല്‍എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ ആയുര്‍വേദ ഡോക്ടര്‍മാരും കൃഷി ഓഫീസര്‍മാരും പങ്കെടുത്തു. ഔഷധി എം.ഡി ഡോ ഹ്യദ്വിക്, ആയുഷ് മിഷന്‍ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഡോ: അനീന തങ്കരാജ്, ഡോ പയസ്സ്, സീനിയര്‍ സയന്റിസ്റ്റ് (എസ്എംപിബി) കേരള ഔഷധ സസ്യ ബോര്‍ഡ് അംഗം ഡോ സനില്‍ കുമാര്‍ കൃഷിക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340821/medicinal-plant-cultivation-in-perambra-constituency)