---
title: "ചാരായവുമായി മാട്ടനോട് സ്വദേശി പിടിയില്‍"
english_title: "Native arrested in Mattan for possession of liquor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340918/native-arrested-in-mattan-for-possession-of-liquor"
published_at: "2026-02-08T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988a713d6254_vtt.JPG"
keywords: []
---

# ചാരായവുമായി മാട്ടനോട് സ്വദേശി പിടിയില്‍

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ മാട്ടനോട് സ്വദേശി പിടിയില്‍. കരികണ്ടന്‍പാറ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 7.5 ലിറ്റര്‍ ചാരായം കൈവശം വെച്ചതിന് കായണ്ണയിലെ മാട്ടനോട് കൂടത്തിങ്കല്‍ പവിത്രനെ അറസ്റ്റ് ചെയ്തത്.

## Article Content

പേരാമ്പ്ര : പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ മാട്ടനോട് സ്വദേശി പിടിയില്‍. കരികണ്ടന്‍പാറ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 7.5 ലിറ്റര്‍ ചാരായം കൈവശം വെച്ചതിന് കായണ്ണയിലെ മാട്ടനോട് കൂടത്തിങ്കല്‍ പവിത്രനെ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലിലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി ഷാജി, സിഇഒ മാരായ അനൂപ്, രൂപേഷ്, ഡ്രൈവര്‍ ദിനേശ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340918/native-arrested-in-mattan-for-possession-of-liquor)