---
title: " മാധ്യമപ്രവര്‍ത്തകക്ക് ആദരമൊരുക്കി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്"
english_title: "Naduvannur Grama Panchayat pays tribute to journalist"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340919/naduvannur-grama-panchayat-pays-tribute-to-journalist"
published_at: "2026-02-08T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988ab351df3e_BTT.JPG"
keywords: []
---

#  മാധ്യമപ്രവര്‍ത്തകക്ക് ആദരമൊരുക്കി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **നടുവണ്ണൂര്‍ :** ഗ്രാമസഭയില്‍ പ്രദേശത്തുകാരിയായ യുവമാധ്യമ പ്രവര്‍ത്തകക്ക് ആദരമൊരുക്കി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് ഗ്രാമ സഭയിലാണ് ആദരമൊരുക്കിയത്. കാവുന്തറ സ്വദേശിനിയും ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടറുമായ ലൈല സലാമിനെയാണ് ആദരിച്ചത്. തങ്ങളുടെ നാട്ടുകാരിയായ യുവതി മാധ്യമ രംഗത്ത് അടുത്ത കാലത്തായി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് ആദരമൊരുക്കാന്‍ അധികൃതരെ പ്രചോദനപ്പെടുത്തിയത്.

## Article Content

**നടുവണ്ണൂര്‍ :** ഗ്രാമസഭയില്‍ പ്രദേശത്തുകാരിയായ യുവമാധ്യമ പ്രവര്‍ത്തകക്ക് ആദരമൊരുക്കി നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് 2-ാം വാര്‍ഡ് ഗ്രാമ സഭയിലാണ് ആദരമൊരുക്കിയത്. കാവുന്തറ സ്വദേശിനിയും ട്രൂവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടറുമായ ലൈല സലാമിനെയാണ് ആദരിച്ചത്. തങ്ങളുടെ നാട്ടുകാരിയായ യുവതി മാധ്യമ രംഗത്ത് അടുത്ത കാലത്തായി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് ആദരമൊരുക്കാന്‍ അധികൃതരെ പ്രചോദനപ്പെടുത്തിയത്.

കാവുന്തറ ബഡ്‌സ് സ്‌കൂളില്‍ വെച്ച് നടന്ന ഗ്രാമ സഭ നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഗ്രാമ സഭ ഉദ്ഘാടനവും ലൈല സലാമിനുള്ള ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. പഞ്ചായത്ത് അംഗം സി.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡില്‍ നടപ്പിലാക്കേണ്ട വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ച ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് വനിത ഐടിഐ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുത്ത വി.എം ഋതുപര്‍ണയെയും അവാര്‍ഡ് ജേതാവ് ബാബു മമ്മിളിയെയും ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി ആദരിച്ചു. പി.എം രാജന്‍, എം.സി കുമാരന്‍, വി.കെ അബ്ദുളള തുടങ്ങിയവര്‍ ചടങ്ങിന് നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340919/naduvannur-grama-panchayat-pays-tribute-to-journalist)