---
title: "എജ്യു റൈസ് ഓഫീസ് ഉദ്ഘാടനം"
english_title: "EJ Rice Office Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340931/ej-rice-office-inauguration"
published_at: "2026-02-08T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988ca2d28763_moli_thomas.JPG"
keywords: []
---

# എജ്യു റൈസ് ഓഫീസ് ഉദ്ഘാടനം

> **Lead Summary:** **കാവുന്തറ:** ചെമ്മലപ്പുറം എജ്യു റൈസ് ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പുരോഗതി ലക്ഷ്യമാക്കിയാണ് ഓഫീസ് പ്രവത്തനമാരംഭിച്ചത്.

## Article Content

**കാവുന്തറ:** ചെമ്മലപ്പുറം എജ്യു റൈസ് ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചു. വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പുരോഗതി ലക്ഷ്യമാക്കിയാണ് ഓഫീസ് പ്രവത്തനമാരംഭിച്ചത്.

നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുജ നിര്‍വഹിച്ചു. പദ്ധതി രേഖയുടെ സമര്‍പ്പണം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി അശോക് നിര്‍വഹിച്ചു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ജസീറ മാവോളി അധ്യക്ഷത വഹിച്ചു. വി.പി. ആഷിഫില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഫണ്ട് ഉദ്ഘാടനം എ.ടി. ബഷീര്‍ ഹാജി നിര്‍വഹിച്ചു.

ഇ.പി. ഖദീജ , ഗീത വെള്ളിയോട്ട്, സി. അമ്മത്, ഞേറലില്‍ ഖാദര്‍, അഡ്വ .ടി. അബ്ദുള്ള , സഈദ് എലങ്കമല്‍ , സി.പി.അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. അഷറഫ് പഴേടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മുഅതസിം ബില്ല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340931/ej-rice-office-inauguration)