---
title: "ജില്ലാ കേരളോത്സവത്തിന് തുടക്കം കുറിച്ചു"
english_title: "District Kerala Festival begins a€t paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340932/district-kerala-festival-begins-at-paleri"
published_at: "2026-02-08T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6988d49d9887f_mini.JPG"
keywords: []
---

# ജില്ലാ കേരളോത്സവത്തിന് തുടക്കം കുറിച്ചു

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവം പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. പ്രസസ്ത സിനിമാ സംവിധായകന്‍ വി.എം വിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലിമോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ജില്ലാ കേരളോത്സവം പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. പ്രസസ്ത സിനിമാ സംവിധായകന്‍ വി.എം വിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലിമോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മുനീര്‍ എരവത്ത്, ബാലാമണി, ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ.കെ ഹനീഫ, മുഹമ്മദന്‍സ്,നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍, ബ്ലോക്ക് വൈസ് പ്രഡിഡന്റ് വഹീദ പാറേമ്മല്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് എസ് സുനന്ദ്, വാര്‍ഡ് അംഗം സി.എച് സക്കീന, ജില്ലാ യൂത്ത് പോഗ്രാം ഓഫീസര്‍ വിനോദ് പൃഥ്വിയില്‍ എന്നിവര്‍ സംസാരിച്ചു.

കേരളോത്സവത്തിന്റെ ഭാഗമായി വര്‍ണ ശബളമായ ഘോഷയാത്രയും നടന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉബൈദ് വാഴയില്‍, താഹിറ സല്‍മാന്‍, എം.കെ ഫാത്തിമ, കെ.പി ശാലിനി, കെ.ബി താര, പി.കെ പുഷ്പ, സന്തോഷ് കോശി, എന്‍.പി സീനത്ത്, ഇ.എം അഷറഫ്, കെ.കെ സാറ, എന്‍ നിധീഷ്, എം ബാലന്‍, കെ.ബി രവീന്ദ്രന്‍, കെ.എം ശാലിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ കെ.കെ സുവര്‍ണ, യു.വി അനിത, നേതാക്കളായ മൂസ കോത്തമ്പ്ര, രവീന്ദ്രന്‍ പുതുക്കോട്ട്, ഇ.ടി സരീഷ്, ബഷീര്‍ പാളയാട്ട്, ജിഷ്ണു കടിയങ്ങാട്, ഇ.എന്‍ സുമിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340932/district-kerala-festival-begins-at-paleri)