---
title: "ക്രഷര്‍ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യസുരക്ഷിതത്വ ശില്പശാല നടത്തി "
english_title: "Conducted health safety workshop for workers in crusher units"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34096/conducted-health-safety-workshop-for-workers-in-crusher-units"
published_at: "2022-03-26T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f1f526f686_WATER MERK  NEW.JPG"
keywords: []
---

# ക്രഷര്‍ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യസുരക്ഷിതത്വ ശില്പശാല നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് കോഴിക്കോട് ജില്ലയിലെ വിവിധ ക്രഷര്‍ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യസുരക്ഷിതത്വ ശില്പശാല നടത്തി.

## Article Content

**പേരാമ്പ്ര: **ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് കോഴിക്കോട് ജില്ലയിലെ വിവിധ ക്രഷര്‍ യൂണിറ്റുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യസുരക്ഷിതത്വ ശില്പശാല നടത്തി.

ക്രഷര്‍ യൂണിറ്റുകളിലെ അപകടങ്ങളും തൊഴില്‍ജന്യ രോഗങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആക്‌സിഡന്റ് പ്രിവന്‍ഷന്‍ സേഫ്റ്റി സര്‍വ്വ ലന്‍സ് പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു പരിപാടി.

മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പേരാമ്പ്ര മണ്ഡലം എംഎല്‍എയുമായ ടി.പി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പ്രമോദ് പി, കോഴിക്കോട് മേഖല ജോയിന്റ് ഡയറക്ടര്‍ എന്‍.ജെ മുനീര്‍, കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബി ബീന, കോഴിക്കോട് നോര്‍ത്ത് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ സജു മാത്യു, ഡോക്ടര്‍ അരുണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34096/conducted-health-safety-workshop-for-workers-in-crusher-units)