---
title: "പന്തിരിക്കരയില്‍ റബ്ബര്‍ പുരക്ക് തീപിടിച്ചു "
english_title: "Rubber roof catches fire in Pantirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340983/rubber-roof-catches-fire-in-pantirikara"
published_at: "2026-02-09T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989714db6ced_jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj.jpg"
keywords: []
---

# പന്തിരിക്കരയില്‍ റബ്ബര്‍ പുരക്ക് തീപിടിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് പന്തിരിക്കരയില്‍ തൊണ്ടിയില്‍ അബ്ദുറഹിമാന്റെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ ഷീറ്റ് ഉണക്കുന്ന ഷെഡ്ഡിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് പന്തിരിക്കരയില്‍ തൊണ്ടിയില്‍ അബ്ദുറഹിമാന്റെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ ഷീറ്റ് ഉണക്കുന്ന ഷെഡ്ഡിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം.

വിവരം ലഭിച്ചതിനേ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം പ്രദീപന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചതിനാല്‍ വീട്ടിലേക്ക് പടരാതെ രക്ഷപ്പെടുകയായിരുന്നു.

ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ ഷീറ്റുകള്‍, തേങ്ങ, അടക്ക മുതലായവയും കത്തി നശിച്ചു. നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീഷ്, അരുണ്‍ പ്രസാദ്, ജിനേഷ്, ജിഷാദ്, ഹോം ഗാര്‍ഡ് രതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340983/rubber-roof-catches-fire-in-pantirikara)