---
title: "മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Mega medical camp organized at moodadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341004/mega-medical-camp-organized-at-moodadi"
published_at: "2026-02-09T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69897f4414c40_ghhhh.jpg"
keywords: []
---

# മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മൂടാടി: **മൊയില്യാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഹില്‍ബസാറും നന്തി സഹാനി ആശുപത്രിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**മൂടാടി: **മൊയില്യാട്ട് ദാമോദരന്‍ നായര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഹില്‍ബസാറും നന്തി സഹാനി ആശുപത്രിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പുറക്കല്‍ പാറക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഓര്‍ത്തോ, ഇഎന്‍ടി, നേത്ര വിഭാഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത 200 ലധികം രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. കൂടാതെ ഇസിജി, കൊളസ്‌ട്രോള്‍ തുടങ്ങിയ ലാബ് പരിശോധനകളും സൗജന്യമായി നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ കിഴക്കയില്‍ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍

വാര്‍ഡ് അംഗങ്ങളായ പപ്പന്‍മൂടാടി, രൂപേഷ് കൂടത്തില്‍, രമ്യ സുര്‍ജിത്ത്, കെ.കെ മഞ്ജുള, ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ ചേനോത്ത്, ഡിസിസി സെക്രട്ടറി വി.പി ഭാസ്‌കരന്‍, കെ.ടി മോഹന്‍ദാസ്, സുരേഷ് ബാബു എടക്കുടി, മുകുന്ദന്‍ ചന്ദ്രകാന്തം, കാളിയേരി മൊയ്തു, വീക്കുറ്റി രവി, അശോകന്‍ പുഷ്പാലയം, പൊറ്റക്കാട്ട് രാമകൃഷ്ണന്‍, സഹാനി ഹോസ്പിറ്റല്‍ പിആര്‍ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടി.എന്‍.എസ് ബാബു, കെ.വി ബാബുരാജ്, വില്ലംകണ്ടി ഹമീദ്, സി ശശി, പ്രകാശന്‍ നെല്ലി മഠത്തില്‍, കൂരളി കുഞ്ഞമ്മദ്, ഷിഹാസ് ബാബു, നിനവ് ബഷീര്‍, രജി സജേഷ്, തടത്തില്‍ ബാബു, കെ.സി.പി സന്തോഷ് ബാബു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341004/mega-medical-camp-organized-at-moodadi)