---
title: "പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്"
english_title: "Several people injured in stray dog ​​attack in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341034/several-people-injured-in-stray-dog-attack-in-perambra"
published_at: "2026-02-09T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989a927652cc_hyu.JPG"
keywords: []
---

# പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മുതല്‍ ബസ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ നിന്നായി 8 ഓളം പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മുതല്‍ ബസ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ നിന്നായി 8 ഓളം പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

ഐശ്വര്യ (27) മാട്ടുമ്മല്‍ ആശാരിമുക്ക്, മഞ്ജു (37) കൊളോറമ്മല്‍ കല്ലോട്, അപര്‍ണ (28) ആലോറ ചാലില്‍ കായണ്ണ, റാസിഖ് (24) വലിയ പറമ്പില്‍ വെള്ളിയൂര്‍, അന്‍ഷിത (24) നടുവണ്ണൂര്‍, നാരായണി (77) പാറക്ക് താഴെ പൊന്‍മലപ്പാറ, ജയശ്രീ (56) പ്രസീത നിവാസ് പനക്കാട്, ബാബുരാജ് (64) കൃഷ്ണകൃപ പേരാമ്പ്ര എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഫുഡ്പാത്തിലൂടെ നടന്നു പോകുന്ന ആളുകളെ പുറകിലൂടെ വന്നാണ് നായ ആക്രമിച്ചത്. കടിയേറ്റവരെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

**
**

**

**

**

**

**
**

**

**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341034/several-people-injured-in-stray-dog-attack-in-perambra)